TOP NEWS| സൗദിയിലെ ബാങ്കുകളിലും ഡിജിറ്റൽ ഇഖാമ; അബ്ഷീർ ആപ്ലിക്കേഷൻ ഉപയോഗിക്കാം
സൗദിയിൽ ബാങ്കിലെ ഇടപാടുകൾക്ക് ഡിജിറ്റൽ ഇഖാമ രേഖയായി ഉപയോഗിക്കാൻ സെൻട്രൽ ബാങ്കിന്റെ അനുമതി. സൗദിയിൽ വിദേശികളുടെ താമസ രേഖയായ ഇഖാമയുടെ കാർഡിന് പകരമായി മൊബൈലിലെ ഡിജിറ്റൽ കാർഡ് കാണിച്ചാൽ മതി. നേരത്തെ യാത്രകളിലും ഡിജിറ്റൽ രേഖകൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.