TOP NEWS| പുതിയ ഫീച്ചറുമായി വാട്​സ്​ആപ്പ്​; നോക്കാം മാറ്റങ്ങൾ എന്തൊക്കെ?

0

 

ലാസ്റ്റ്​ സീനും പ്രൊഫൈൽ ചിത്രവും ഇനി ചിലരിൽ നിന്ന് മാത്രമായി​ മറച്ചുവെക്കാം. വാട്​സ്​ആപ്പിൽ ഒരാൾ ​അവസാനം ഓൺലൈനിലുണ്ടായിരുന്ന സമയം സൂചിപ്പിക്കുന്നതിനായുള്ള ഓപ്ഷനാണ്​ ലാസ്റ്റ്​ സീൻ. യൂസർമാരുടെ ചാറ്റിംഗ് ടാബിന്‍റെ മുകളില്‍ പേരിന് താഴെയാണ് ​ലാസ്റ്റ്​ സീൻ ദൃശ്യമാകുന്നത്​. ഈ ഫീച്ചർ താൽപര്യമില്ലാത്തവർക്കായി അത്​ അപ്രത്യക്ഷമാക്കാനുള്ള സൗകര്യവും വാട്​സ്​ആപ്പ്​ നൽകിയിരുന്നു. എന്നാൽ, ‘ലാസ്റ്റ്​ സീൻ സ്റ്റാറ്റസ്​’ മറച്ചുവെക്കാനായി വാട്​സ്​ആപ്പ്​ ആദ്യം നൽകിയ സൗകര്യത്തിന്​ ചില ​പോരായ്​മകളുണ്ടായിരുന്നു.

കോൺടാക്​ടിലുള്ള മുഴുവൻ ആളുകൾക്കും ലാസ്റ്റ്​ സീൻ സ്റ്റാറ്റസ്​ കാണാൻ സാധിക്കില്ല എന്നതായിരുന്നു അതിന്റെ പ്രശ്​നം. എന്നാൽ, അതിന്​ പരിഹാരവുമായാണ് വാട്​സ്​ആപ്പ്​ രംഗത്തെത്തിയിരിക്കുന്നത്​. വരാനിരിക്കുന്ന വാട്​സ്​ആപ്പ്​ അപ്​ഡേറ്റിലൂടെ ഇനി ചിലരിൽ നിന്ന് മാത്രമായി​ ലാസ്റ്റ്​ സീൻ സ്റ്റാറ്റസും പ്രൊഫൈൽ ചിത്രവും മറച്ചുവെക്കാം.

You might also like