TOP NEWS| മൂന്നാം തരംഗം തുടങ്ങുന്നു; കുട്ടികളിൽ പേടി വേണ്ട
ന്യൂഡൽഹി • കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിലാണ് രാജ്യമെന്ന് ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (പിജിഐഎംഇആർ) ഡോ.ജഗത് റാം പറഞ്ഞു. എന്നാൽ, രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഉൾപ്പെടെയുള്ളവരുടെ വിശദീകരണം.