TOP NEWS| അഞ്ച് നിറങ്ങളിൽ ഐഫോൺ 13 പുറത്തിറക്കി, പുതിയ ഐപാഡും വാച്ചും അവതരിപ്പിച്ചു
മികച്ച സ്റ്റൈലും കരുത്തുറ്റ പെർഫോമൻസുമായി പുതുതലമുറ ഐഫോൺ 13 പുറത്തിറങ്ങി. സെറാമിക് ഷീൽഡ് ഫ്രണ്ട്, ഫ്ലാറ്റ് എഡ്ജ് ഡിസൈനിൽ പിങ്ക്, ബ്ലൂ, മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, പ്രോഡക്റ്റ് റെഡ് നിറങ്ങളിലാകും പുതിയ ഐഫോൺ വിപണിയിലെത്തുക. ഡയഗണൽ ഷെയ്പ്പിൽ ട്വിൻ റിയർ ക്യാമറയുള്ള ഐഫോൺ വിപണിയിലെ തന്നെ ഏറ്റവും മികച്ച വാട്ടർ റെസിസ്റ്റ് ഫോണാകും. ഐഫോൺ 13 റീസൈക്കിൾ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.