സ്നേഹക്കൂട്, സംസ്ഥാന പി വൈ പി എ പാർപ്പിട പദ്ധതി വടക്കഞ്ചേരിയിൽ രണ്ടാമത്തെ ഭവനത്തിന്‌ തറക്കല്ലിട്ടു

0

പാലക്കാട്‌ : സംസ്ഥാന പി വൈ പി എയുടെ സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ ഭവനത്തിന്റെ തറക്കല്ലിട്ടു.

12-09-2021-ൽ ആലത്തൂർ സെന്റർ ശ്രുശ്രുഷകൻ പാസ്റ്റർ റ്റി.പി പൗലോസ് തറക്കല്ലിടീൽ കർമ്മം നിർവഹിച്ചു. പാലക്കാട്‌ മേഖല പി വൈ പി എ സെക്രട്ടറി സുവി. റോജി തോമസ് അധ്യക്ഷനായിരുന്നു.

മേഖല പി വൈ പി എ ഭാരവാഹികളായ പാസ്റ്റർ ഡിജോ ചെറിയാൻ, ഇവാ. ജോബിൻ വർഗീസ്, ഇവാ. ജോമോൻ, ബ്രദർ. ഷിജു മാത്യു, ഇവാ.ഫ്ളെവിൻ, കർത്താവിനു വേണ്ടി വിവിധ നിലകളിൽ അധ്വാനിക്കുന്ന പാസ്റ്റർ. വി പി ഷിജു, പാസ്റ്റർ ഷൈജു മാത്യു, ഒപ്പം സജി കെ. എസ്, ജ്യൂവൽ ജോയ്, സുക്കൂ എന്നിവർ സന്നിഹിതരായിരുന്നു

You might also like