മം​ഗലൂരുവിലെ രോ​ഗിക്ക് നിപ ഇല്ല, പരിശോധനാഫലം നെ​ഗറ്റീവ്

0

മം​ഗലൂരു : മം​ഗലൂരുവില്‍ ചികില്‍സയിലുള്ള കര്‍ണാടക സ്വദേശിക്ക് നിപ ഇല്ലെന്ന് പരിശോധനാഫലം. കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയുടെ പരിശോധനാ ഫലം നെ​ഗറ്റീവ് ആണ്. പൂനെ എന്‍ഐവിയിലാണ് സ്രവം പരിശോധിച്ചത്.

കഴിഞ്ഞദിവസമാണ് നിപ രോ​ഗലക്ഷണങ്ങളോടെ ഇയാളെ മം​ഗലൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളുമായി ലാബ് ടെക്‌നീഷ്യനായ ഇയാള്‍ സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഏതാനും ദിവസം മുന്‍പ് ഗോവയിലേക്ക് ഇയാള്‍ യാത്ര നടത്തുകയും ചെയ്തിരുന്നു. നിപ രോ​ഗബാധ സംശയത്തെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കണം എന്ന് കര്‍ണാടക ആരോഗ്യവകുപ്പ് മംഗളൂരുവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

You might also like