TOP NEWS| ഹൂതികളുടെ ആയുധ സ്രോതസ് തടയണം; യമന്‍ വിഷയത്തില്‍ സൗദി അറേബ്യ

0

കഴിഞ്ഞ ദിവസം ചേർന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് യമൻ വിഷയത്തിൽ ചർച്ച നടന്നത്. അബഹ വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം യോഗത്തിൽ വിഷയമായി. സൗദിക്കു നേരെ ആക്രമണം നടത്തുന്ന ഹൂതികളുടെ ആയുധ സ്രോതസ് പ്രതിരോധിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. ഹൂതികൾക്ക് ആയുധം നൽകുന്നത് ഇറാനാണെന്ന് സൗദി നിരന്തരം ആവർത്തിക്കുന്നുണ്ട്. ഇതിനിടെ സൗദിയിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ യുഎസ് പിൻവലിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

You might also like