ഡൽഹിയിൽ ഭീകരർ പിടിയിലായ സംഭവം; ലക്ഷ്യമിട്ടത് മുംബൈ സ്‌ഫോടനത്തിന് സമാനമായ സ്ഫോടനം

0

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീകരർ ലക്ഷ്യമിട്ടത് മുംബൈ സ്‌ഫോടനത്തിന് സമാനമായ സ്ഫോടനമെന്ന് പൊലീസ്. പാലങ്ങളും റെയിൽ പാളങ്ങളും തകർക്കാൻ ഭീകരർക്ക് പരിശീലനം ലഭിച്ചതായി പൊലീസ് പറയുന്നു. ഇതിനായി വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ഭീകരർ ഒത്തുചേരാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി.

ആറു ഭീകരരെയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത് . ഇവരിൽ രണ്ട് പേർക്ക് പാക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു.

You might also like