മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില; ഇന്നത്തെ നിരക്കുകള്‍

0

ന്യൂഡല്‍ഹി: തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ജൂലൈ 17 നാണ് പെട്രോളിന്റെയും ഡീസലിന്റെയും വില അവസാനമായി കൂട്ടിയത്. അതിനുമുമ്ബ്, മേയ് 4 നും ജൂലൈ 17 നും ഇടയില്‍ പെട്രോള്‍ വില ലിറ്ററിന് 11.44 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.

ഡല്‍ഹിയില്‍ പെട്രോള്‍ വില ഒരു ലിറ്ററിന് 101.19 രൂപയായും ഡീസല്‍ 88.62 രൂപയായും കുറച്ചിരുന്നു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 107.26 രൂപയാണ് വില. മെയ് 29 ന്, പെട്രോള്‍ ലിറ്ററിന് 100 രൂപയില്‍ കൂടുതല്‍ വില്‍ക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോയായി മുംബൈ നഗരം മാറി. ഡീസല്‍ ല്‍ ലിറ്ററിന് 96.19 രൂപയാണ് മുംബൈയില്‍ വില.

You might also like