കൂടുതല്‍ സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

0

പത്തനംതിട്ട: സ്റ്റുഡന്റ് പോലീസ് കേഡറ്റ്(എസ് പി സി) സംവിധാനം സംസ്ഥാനത്തെ 165 സ്‌കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ‍ വൈകുന്നേരം 3.30 ന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും.

ഇതോടെ സംസ്ഥാനത്തെ 968 സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം പ്രാവര്‍ത്തികമാകും. പത്തനംതിട്ട ജില്ലയിലെ എട്ട് സ്‌കൂളുകളിലാണ് പുതുതായി എസ്പിസി അനുവദിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പെടുത്തിയാണ് 165 സ്‌കൂളുകളിലേക്ക് കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം വ്യാപിപ്പിക്കുന്നത്. 2010 ല്‍ ആണ് ഈ പദ്ധതി കേരളത്തില്‍ നിലവില്‍ വന്നത്.

You might also like