പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് സജ്ജം; തീരുമാനം ഉടന്‍
തിരുവനന്തപുരം: ഓഫ്ലൈനായി പരീക്ഷകള്‍ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയതിന് പിന്നാലെ പരീക്ഷാ ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ഇതിനായി മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.
എന്നാല്‍ പരീക്ഷാ തീയതി ഉള്‍പ്പെടെയുള്ള അന്തിമ തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാവും ഉണ്ടാവുന്നത്.