TOP NEWS| പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം: അഫ്ഗാന്‍ വിഷയം ചര്‍ച്ചയാകും

0

 മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി  നാളെ അമേരിക്കയിലെത്തും. ജോ ബേഡന്‍ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനമേറ്റെടുത്ത ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണം നടക്കുന്നതിനിടയിലാണ് നരേന്ദ്ര മോദിയുടെ നിര്‍ണ്ണായക അമേരിക്കന്‍ സന്ദര്‍ശനം. അഫ്ഗാന്‍ വിഷയമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ദന്‍ ശ്രീംഗ്ല പറഞ്ഞു. ക്വാഡ് ഉച്ചകോടിയടക്കം നിര്‍ണ്ണായക യോഗങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

You might also like