TOP NEWS| വാക്‌സിന്‍ നയം വിവേചനപരം; ഉടന്‍ പിന്‍വലിക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ
വിവാദ വാക്‌സിന്‍ നയം പിന്‍വലിക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ. നടപടി വിവേചനപരമാണെന്നും അനുകൂല സമീപനമുണ്ടായില്ലെങ്കില്‍ ഇന്ത്യയും സമാനനയം കൈക്കൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം ബ്രിട്ടന് മുന്നറിയിപ്പ് നല്‍കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ബ്രിട്ടീഷ് വൃത്തങ്ങളെ വിളിച്ച് പരാതി അറിയിച്ചത്.