TOP NEWS| വനിതകള്‍ക്ക് സുവര്‍ണാവസരവുമായി നെസ്ലെ ഇന്ത്യയും

0

വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കാനൊരുങ്ങി നെസ്ലെ ഇന്ത്യ. ഉടനെ തുറക്കാനിരിക്കുന്ന പുതിയ പ്ലാന്റില്‍ ഭൂരിഭാഗവും സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല പുതുതായി 10000 വനിതകളെ നിയമിക്കുമെന്ന് അറിയിച്ചിരുന്നു. പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസും വനിതകള്‍ക്ക് മാത്രമായി റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുമെന്നും പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് നെസ്ലെ ഇന്ത്യയുടെ പ്രഖ്യാപനവും.

You might also like