TOP NEWS| ജാതി സെന്‍സസ് നടത്തണം; 50 ശതമാനം സംവരണ പരിധി റദ്ദാക്കണമെന്നും ലാലു പ്രസാദ് യാദവ്

0

രാജ്യത്ത് ജാതി സെന്‍സസ് നടത്തേണ്ടത് അനിവാര്യമാണെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ പകുതിയിലധികമാണെങ്കില്‍ 50 ശതമാനം സംവരണപരിധി എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാട്‌നയില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ട്രെയ്‌നിങ് ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയില്‍ മോചിതനായ ശേഷം ചികിത്സക്കായി ഡല്‍ഹിയില്‍ തുടരുന്ന ലാലു ഓണ്‍ലൈനായാണ് ക്യാമ്പില്‍ പങ്കെടുത്തത്.

You might also like