TOP NEWS| കോവിഡ് നഷ്ടപരിഹാരം; കേന്ദ്രം സമർപ്പിച്ച മാർഗനിർദേശം തൃപ്തികരമെന്ന് സുപ്രിം കോടതി
കോവിഡ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേന്ദ്രം സമർപ്പിച്ച മാർഗനിർദേശം തൃപ്തികരമെന്ന് സുപ്രിം കോടതി. കേന്ദ്രത്തിന്റെ നിർദേശങ്ങൾ ഉൾപ്പെടുത്തി ഒക്ടോബർ നാലിന് കോടതി വിധി പുറപ്പെടുവിക്കും. കോവിഡ് ബാധിച്ചയാള്‍ ആത്മഹത്യ ചെയ്താൽ അതും കോവിഡ് മരണമായി കണക്കാക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.