TOP NEWS| പെഗാസസ് ഫോണ്‍ ചോർത്തലില്‍ വിദഗ്ധ സമിതി അന്വേഷണം: സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തും

0

സുപ്രീംകോടതി മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ സാങ്കേതിക വിദഗ്ധരും ഉൾപ്പെടും. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താനാകില്ലെന്ന് കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. വിദഗ്ധ സമിതിക്ക് മുന്നിൽ വിവരങ്ങൾ കൈമാറാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ രാജ്യസുരക്ഷയോളം തന്നെ പൗരന്മാരുടെ സ്വകാര്യതയും പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തു.

You might also like