സാധാരണക്കാരോട് കേന്ദ്രത്തിന്റെ ഇരുട്ടടി; സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്
സാധാരണക്കാരോട് കേന്ദ്രത്തിന്റെ ഇരുട്ടടി. സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. 23 പൈസയാണ് കൂടിയത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.
ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 95.61 രൂപയും പെട്രോള്‍ ലിറ്ററിന് 103.42 രൂപയുമായി. ജൂലൈ 15നാണ് അവസാനമായി ഡീസല്‍ വില കൂട്ടിയത്.
മെയ് നാല് മുതല്‍ ജൂലൈ 15 വരെയുള്ള കാലയളവില്‍ 9.14 രൂപയാണ് ഡീസലിനു വര്‍ധിച്ചത്. പെട്രോളിന് 11.44 രൂപയും. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരുന്നു.