TOP NEWS| അപരമത വിദ്വേഷത്തിലൂടെയുള്ള മതപ്രബോധനം മതനിരാസമാണ്; പാലാ ബിഷപ്പിനെ തള്ളി അങ്കമാലി അതിരൂപത
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി അങ്കമാലി അതിരൂപത. അപരമത വിദ്വേഷത്തിലൂന്നിയുള്ള പാഠ്യരീതികളിലൂടെ ക്രിസ്തുമത പ്രചാരണം ‘സാധ്യമാക്കുന്ന’ അഭിനവ അധ്യയനരീതികള്‍ മതബോധനമല്ല, മതബോധ നിരാസം തന്നെയാണെന്ന് അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. ‘അവര്‍ ആദ്യം പറയട്ടെ’ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് വിമര്‍ശനം.