സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് കുടക്കമായി

0

സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തുടക്കമായി. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പരീക്ഷ എഴുതുന്നത്. കൊവിഡ് സാഹചര്യത്തില്‍ സ്കൂളുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഹയര്‍സെക്കന്‍ഡറി പരീക്ഷ ഒക്ടോബര്‍ 18നും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഒക്ടോബര്‍ 13നും അവസാനിക്കും.

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആശങ്ക ഇല്ലാതെ പരീക്ഷയെഴുതിയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്. കൊവിഡ് സാഹചര്യത്തില്‍ സ്കൂളുകളില്‍ പ്രത്യേക ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

You might also like