പുതിയ ന്യൂനമര്‍ദ്ദം ഇന്ന് രൂപപ്പെടും; സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ പ്രവചനം. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.