നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചു; രണ്ട് മരണം

0

കോട്ടയം, മണിമലയിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചു രണ്ട് പേർ മരിച്ചു. വാഴൂർ ഇളങ്ങോയി സ്വദേശികളായ രേഷ്മ(30), ഷാരോൺ (18) എന്നിവരാണ് മരിച്ചത്.

നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ ആണ് അപകടം ഉണ്ടായത്. അഞ്ച് പേരാണ് കാറിൽ ഉണ്ടായത്, അതിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
You might also like