രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 18,795 പേര്‍ക്ക് രോഗം

0

രാജ്യത്തിന് ആശ്വാസമായി കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കേസുകള്‍ 201 ദിവടത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ എണ്ണം രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 18,795പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 179 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

പുതിയ കണക്ക് പ്രകാരം 2,92,206 പേരാണ് ചികിത്സയില്‍ തുടരുന്നത്. ആകെ മരിച്ചവരുടെ എണ്ണം 4,47,373 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 87 കോടി 7 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

You might also like