TOP NEWS| കൊവിഡ് ബാധിച്ച് മരിച്ചവരുടെ ധനസഹായം; 7274 കോടി രൂപ സംസ്ഥാനങ്ങളുടെ ഫണ്ടിലേക്ക് കൈമാറി കേന്ദ്രം

0

ദില്ലി : കൊവിഡ് ബാധിച്ച് മരിച്ചവരുടെ ധനസഹായത്തിനായി (compensation) തുക അനുവദിച്ച് കേന്ദ്രം (central government). 7274 കോടി രൂപ സംസ്ഥാനങ്ങളുടെ ഫണ്ടിലേക്ക് കൈമാറി. സംസ്ഥാന ദുരന്തനിവാരണ നിധിക്കുള്ള തുകയാണ് കേന്ദ്രം കൈമാറിയത്. കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് 50000 രൂപ നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൊവിഡ് ബാധിച്ച് 30 ദിവസത്തിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നല്‍കും.

You might also like