പങ്കാളിത്ത പെൻഷൻ: ഇനി സംഘടനകളുമായി ചർച്ച

0

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ കഴിയില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി അടുത്ത നടപടി സർവീസ് സംഘടനകളുമായി ചർച്ച. ഇൗ ചർച്ചയ്ക്കു ശേഷം, 3 മാസമായി തന്റെ മുന്നിലുള്ള പങ്കാളിത്ത പെൻഷൻ ഫയലിൽ മന്ത്രി തീരുമാനമെടുത്തേക്കും.

പദ്ധതിയിലെ സർക്കാർ വിഹിതം 10 ശതമാനമെന്നതിൽ നിന്ന് 14% ആക്കി വർധിപ്പിക്കുക എന്ന ആവശ്യമാകും ഭരണാനുകൂല സംഘടനകൾ ഉന്നയിക്കുക. ഇൗ വർധന വിദഗ്ധ സമിതിയും നിർദേശിച്ചിട്ടുണ്ട്. അതിനാൽ വർധന നടപ്പാക്കി പങ്കാളിത്ത പെൻഷൻ തുടരാമെന്ന തീരുമാനത്തിനാണ് സാധ്യത.

You might also like