മൗണ്ട് ത്രിശൂലിൽ ഹിമപാതം: 5 നാവികരെ കാണാതായി
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ മൗണ്ട് ത്രിശൂൽ പര്യവേഷണത്തിനു പുറപ്പെട്ട ഇന്ത്യൻ നാവികസേനയിലെ 5 അംഗങ്ങളെ ഹിമപാതത്തെത്തുടർന്നു കാണാതായി. സെപ്റ്റംബർ 3നു മുംബൈയിൽ നിന്നു പുറപ്പെട്ടതാണ് 20 അംഗ പര്യവേഷണ സംഘം. ഇന്നലെ രാവിലെ കൊടുമുടിയുടെ ഏറ്റവും അവസാന ഭാഗം കീഴടക്കാൻ യാത്ര തിരിച്ച 10 പേരാണു ഹിമപാതത്തിൽപെട്ടത്. 5 പേർ സുരക്ഷിതരാണ്. മറ്റുള്ളവർക്കായി കര–വ്യോമസേനകളും സംസ്ഥാന ദുരന്ത നിവാരണ സേനയും തിരച്ചിൽ തുടരുകയാണ്.