പ്രശസ്ത യൂറോലിജിസ്റ്റ് ഡോ. ജോസഫ് മണക്കിന്റെ മകൾ ഓസ്ട്രേലിയയിൽ കാറപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണമടഞ്ഞു.

0

തിരുവല്ല : മെഡിക്കൽ മിഷൻ ഹോസ്പിറ്റിലിലെ സീനിയർ യൂറോളജിസ്റ്റ് ചാത്തങ്കരി മണക്ക് ഡോ. ജോസഫ് മണക്കിന്റെ മകളും, ഡോ. വിവിൻ മാത്യു തോമസിന്റെ ഭാര്യയുമായ ശ്രീമതി അച്ചാമ്മ ജോസഫ് (അച്ചു, 39 വയസ്സ്) ഇന്നലെ ഒക്ടോബർ 2 ശനിയാഴ്ച്ച ഓസ്ട്രേലിയയിൽ വച്ച്‌ മരണമടഞ്ഞു.

ഏതാനും ദിവസങ്ങൾക്കു മുൻപ് ഉണ്ടായ കാറപകടത്തിൽ ഗുരുതര പരുക്കേറ്റ് ഹോസ്പിറ്റിലിൽ ചികിത്സയിൽ കഴിയവെയാണ് മരണമടഞ്ഞത്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

സംസ്കാരം പിന്നീട്.

മക്കൾ: ഹന്നാ, ജോനാ, മീഖ.

You might also like