TOP NEWS| ഷഹീൻ ചുഴലിക്കാറ്റ് : ഒമാനിൽ ഏഴ് മരണം കൂടി

0

ഷഹീന്‍ ചുഴലിക്കാറ്റിന് പിന്നാലെ ഒമാനില്‍ കാറ്റും മഴയും തുടരുന്നു. ഒമാനിലെ തെക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖിൽ ഞായറാഴ്‍ച രാത്രി തീരംതൊട്ട ഷഹീൻ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങൾ വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഏഴു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആകെ എണ്ണം പത്തായി.

You might also like