TOP NEWS| ഖത്തറിൽ വാഹന രജിസ്‌ട്രേഷനിൽ വൻ വർധനവ്; കഴിഞ്ഞ വർഷത്തേക്കാൾ 53 ശതമാനം വർധനവുണ്ടായി

0

ഖത്തറിൽ പുതിയ വാഹനങ്ങളുടെ രജിസ്​ട്രേഷനിൽ വൻ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 53 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിലും വര്‍ധനവുണ്ടായിട്ടുണ്ട്. 6984 പുതിയ വാഹനങ്ങളാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 53 ശതമാനം​ വർധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ആകെ വാഹന രജിസ്​ട്രേഷൻെറ 66.69 ശതമാനം സ്വകാര്യ വാഹനങ്ങളും 1624  പൊതുട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തത്.

You might also like