TOP NEWS| കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധന കർശനമാക്കി സൗദി
കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധന കർശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചക്കിടെ 23,000 നിയമലംഘനങ്ങൾ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. മാസ്‌ക്ക് ധരിക്കാത്തതിനാണ് കൂടുതൽ പേർ പിടിയിലായത്. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടായി.