TOP NEWS| ടാറ്റ പണി തുടങ്ങി; അഞ്ച് സംസ്ഥാനങ്ങൾക്ക് ആശ്വാസം; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം
ദില്ലി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകും. ടാറ്റ ഗുജറാത്തിലെ മുന്ദ്രയിലെ തങ്ങളുടെ മെഗാ പവർ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ച സാഹചര്യത്തിലാണിത്. പഞ്ചാബും ഗുജറാത്തും ഇവിടെ വൈദ്യുതി ഉൽപ്പാദനത്തിന് ചെലവാകുന്ന പണം മുഴുവൻ നൽകാമെന്ന് വാക്കുനൽകിയ സാഹചര്യത്തിലാണ് ടാറ്റ പ്രവർത്തനം തുടങ്ങിയത്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന 1800 മെഗാവാട്ട് വൈദ്യുതി 4.50 രൂപ നിരക്കിൽ ഗുജറാത്ത് സർക്കാർ വാങ്ങും. നാലാഴ്ച മുൻപ് തീരുമാനിച്ച നിരക്കിലും കൂടുതലാണിത്. പഞ്ചാബ് 500 മെഗാവാട്ട് വൈദ്യുതി ദിവസം തോറും 5.5 രൂപാ നിരക്കിലാണ് വാങ്ങുക. ഒരാഴ്ചത്തേക്കാണിത്.