അബൂദബിയില്‍ വാടക കുറഞ്ഞ മേഖലകൾ അന്വേഷിച്ച് താമസക്കാർ

0

അബൂദബി: എമിറേറ്റിലെ ജീവിതച്ചെലവ് കുറക്കാന്‍ വാടക കുറഞ്ഞ മേഖലകളിലേക്ക് കൂടുതൽ കുടുംബങ്ങൾ മാറി താമസിക്കുന്നതായി റിപ്പോർട്ട് .സ്വന്തമായി യാത്രാ സൗകര്യം ഉള്ളവരാണ് കുറച്ച് ദൂരെയാണെങ്കിലും മാറുന്നത്.

മുസഫ മേഖലയില്‍, നിലവില്‍ താമസിക്കുന്നവര്‍ക്ക് കരാര്‍ പുതുക്കുമ്പോള്‍ വാടക കുറച്ചുനല്‍കാന്‍ ഫ്ലാറ്റ് ഉടമകള്‍ തയാറാവാത്തതാണ് ഇതിന്​ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു .കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കുടുംബങ്ങളുടെ വരവ് കൂടിയത് ഫ്ലാറ്റ് ആവശ്യക്കാരുടെ എണ്ണത്തിൽ വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ അബൂദബി മേഖലയില്‍ വാടകയിനത്തില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവ് വന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ആവശ്യക്കാർ കൂടിയതോടെ വാടകയും കൂടി വരുന്നുണ്ട് .
You might also like