TOP NEWS| ‘എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ല’ വിദ്യാഭ്യാസ മന്ത്രിക്കെതിരെയും നിയമസഭാകക്ഷി യോഗത്തിൽ വിമർശനം
സി.പി.എം നിയമസഭ കക്ഷി യോഗത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പുറമേ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും വിമർശനം. എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ലെന്നും സംസ്ഥാനമാകെ ഒരു യൂണിറ്റ് ആയി എടുത്തത് ശരിയായില്ലെന്നും സിപിഎം എംഎൽഎമാർ വിമർശിച്ചു. ജില്ലകളിൽ കൂടുതൽ സീറ്റ് അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.