TOP NEWS| ഒടുവിൽ കേന്ദ്രം ഇടപെട്ട് നികുതി കുറച്ചു; പിന്നാലെ മലേഷ്യ വില ഉയർത്തി; കെണിയിലകപ്പെട്ട് സാധാരണക്കാർ
ദില്ലി: അടുക്കളയ്ക്ക് തീപിടിക്കുന്ന നിലയിൽ സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുമ്പോഴാണ് അതിനൊരു അൽപ്പം ആശ്വാസമെന്ന നിലയിൽ ഭക്ഷ്യ എണ്ണയുടെ വില കേന്ദ്രം കുറച്ചത്. എന്നാൽ അവസരം മുതലാക്കി മലേഷ്യ വില ഉയർത്തിയതോടെ സാധാരണക്കാർ പെട്ടു. കേന്ദ്രം കുറച്ച വിലയുടെ ആനുകൂല്യം ഇന്ത്യാക്കാർക്ക് കിട്ടില്ലെന്ന നിലയായി.