TOP NEWS| ബിഎസ്എഫിന് കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കൂട്ടി; വിമർശിച്ച് ബംഗാളും പഞ്ചാബും, സ്വാഗതം ചെയ്ത് അസം
ദില്ലി: സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന്‍റെ കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കൂട്ടിയതില്‍ വിവാദം. പഞ്ചാബ് ,പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലാണ് 50 കിലോമീറ്ററായി പരിധി വർധിപ്പിച്ചത്. കേന്ദ്ര സർക്കാർ നടപടിയെ പഞ്ചാബും പശ്ചിമ ബംഗാളും വിമർശിച്ചപ്പോള്‍ അസം സ്വാഗതം ചെയ്തു .