TOP NEWS| ‘കൊവിഡ് വിട്ട് പോയിട്ടില്ല’; കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യമന്ത്രി പങ്കുവച്ച കുറിപ്പ്
ഇന്ന് ലോക കൈകഴുകൽ ദിനം. കൊവിഡ് മഹാമാരിയിൽ ലോകം വിറച്ചുനിന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ പ്രധാനമായും നമ്മൾ ചെയ്ത് വരുന്ന ഒന്നാണ് സോപ്പും അതുപയോഗിച്ചുള്ള കൈകഴുകലും. സോപ്പുകൊണ്ട് നന്നായി കൈ കഴുകുന്നതുവഴി വൈറസുകളെ ഇല്ലാതാക്കാനും അതുവഴി രോഗം വരുന്നത് തടയാനും കഴിയുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോക കൈകഴുകൽ ദിനത്തോട് അനുബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കുവച്ച കുറിപ്പ് വായിക്കാം…