TOP BREAKING NEWS| ഇടുക്കിയിൽ ഒഴുക്കിൽ പെട്ട കാറിനരികെ പെൺകുട്ടിയുടെ മൃതദേഹം; കൂട്ടിക്കലിൽ ഉരുൾപൊട്ടൽ, ഏഴ് പേരെ കാണാതായി, 3 വീടുകൾ ഒലിച്ചുപോയി

0

ഇടുക്കി: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. ഇടുക്കി കാഞ്ഞാറിൽ ഒഴുക്കിൽ പെട്ട കാറിനരികെ നിന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഴക്കെടുതിയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്.

രാവിലെയാണ് ഈ കാർ ഒഴുക്കിൽ പെടുന്നത്. പിന്നീട് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തി. കാറിൽ രണ്ട് പേർ ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആൾക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയും കുത്തൊഴുക്കും തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

അതേസമയം, കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ഏഴ് പേരെ കാണാതായി. 3 വീടുകൾ ഒലിച്ചുപോയി. പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാർ തെക്കേക്കരയിലും മുണ്ടക്കയത്തുമൊക്കെ ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും അത് തീവ്രത കുറഞ്ഞവ ആയിരുന്നു. എന്നാൽ, കൂട്ടിക്കലിൽ ഉണ്ടായത് ശക്തമായ ഉരുൾപൊട്ടലാണ്.

You might also like