കശ്​മീരിൽ രണ്ടിടങ്ങളിൽ ഏറ്റുമുട്ടൽ ; രണ്ട്​ ഭീകരർ കൊല്ലപ്പെട്ടു

0

ശ്രീനഗർ: ജമ്മു കശ്​മീരിൽ രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലിൽ രണ്ട്​ ഭീകരരെ സുരക്ഷാ സേന വധിച്ചതായി പൊലീസ്​ അറിയിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ പുൽവാമയിലും ശ്രീനഗറിലുമാണ് ഏറ്റുമുട്ടൽ നടന്നത്​.

കൊല്ലപ്പെട്ടവർ നിരോധിത സംഘടനയായ ലഷ്​കർ-ഇ-ത്വയ്​ബ പ്രവർത്തകരാണ്​. ശ്രീനഗറിൽ അടു​ത്തിടെ നടന്ന പൊലീസുകാരന്‍റെയും സിവിലിയന്‍റെയും കൊലപാതകത്തിൽ ഇവർ പങ്കളായായിട്ടുണ്ടെന്നും പൊലീസ്​ വ്യക്തമാക്കി .

‘സൈന്യവും പൊലീസും സി.ആർ.പി.എഫും ചേർന്ന് പുൽവാമയിലെ വഹിബഗ് മേഖലയിലാണ് ആദ്യ എൻകൗണ്ടർ ആരംഭിച്ചത്. ഗ്രാമത്തിൽ ഒളിച്ചിരുന്ന ഭീകരരോട്​ ആദ്യം കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇവർ സുരക്ഷാ സേനക്ക്​ നേരെ വെടിയുതിർത്തതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഷാഹിദ് ബഷീർ ഷെയ്ഖ് എന്ന ഭീകരൻ കൊല്ലപ്പെടുകയായിരുന്നു’ -പൊലീസ് വ്യക്തമാക്കി.

You might also like