കൽകരി ക്ഷാമം: ഓൺലൈൻ ലേലം നിർത്തിവച്ചു, വ്യവസായ മേഖലയുടെ പ്രവർത്തനം പ്രതിസന്ധിയിൽ

0

ന്യൂഡൽഹി: താപവൈദ്യുതമേഖലക്ക് കൽക്കരി വിതരണം ഉറപ്പാക്കുന്നതിനു വേണ്ടി വ്യവസായമേഖലക്കുള്ള ഓൺലൈൻ ലേലം നിർത്തിവച്ച് കോൾ ഇന്ത്യ. രാജ്യത്ത് കൽകരി ക്ഷാമം രൂക്ഷമായതോടെയാണിത്. ഇതോടെ വ്യവസായ മേഖലയുടെ പ്രവർത്തനം പ്രതിസന്ധിയിലായി.

ഉത്പാദനചെലവിന്റെ 40 ശതമാനവും കൽക്കരിക്കുവേണ്ടി വിനിയോഗിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴെന്നും ഇത് പ്രതിസന്ധികൂട്ടുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.
You might also like