സ്‌കൂള്‍ എന്ന് തുറക്കുമെന്ന് തമിഴ് നാട് മുഖ്യമന്ത്രിക്ക് കത്ത് ; ആറാം ക്ലാസുകാരിയെ ഫോണില്‍വിളിച്ച് സ്റ്റാലിന്‍

0

ചെന്നൈ: തമിഴ്‌നാട്ടിൽ സ്‌കൂളുകള്‍ എപ്പോള്‍ തുറക്കുമെന്ന് ചോദിച്ച് കത്തെഴുതിയ ആറാം ക്ലാസുകാരിയെ ഫോണില്‍ വിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.ധര്‍മപുരി, ഹൊസൂര്‍, ടൈറ്റന്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന രവിരാജന്‍ – ഉദയകുമാരി ദമ്പതിമാരുടെ മകളായ പ്രജ്ഞയെയാണ് മുഖ്യമന്ത്രി വിളിച്ചത്.

ആറാം ക്ലാസുകാരിയായ പ്രജ്ഞ തന്റെ സ്‌കൂളും ഉടന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചിരുന്നു. കൂടാതെ വീട്ടിലെ ഫോണ്‍ നമ്പറും കത്തില്‍ സൂചിപ്പിച്ചിരുന്നു. കത്ത് ലഭിച്ചതോടെയാണ് വെള്ളിയാഴ്ച തന്റെ തിരക്കുകള്‍ മാറ്റി വെച്ച് തമിഴ് നാട് മുഖ്യമന്ത്രി പെണ്‍കുട്ടിയെ വിളിച്ചത്.
You might also like