TOP NEWS| ഓഫറിൽ മയങ്ങി ഇന്ത്യാക്കാർ, ഒരാഴ്ച കൊണ്ട് ഓൺലൈനിൽ 32000 കോടിയുടെ വിൽപ്പന, മണിക്കൂറിൽ 68 കോടിയുടെ ഫോണും വിറ്റു
ദില്ലി: നവരാത്രിയോട് അനുബന്ധിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ നടത്തിയ ഉത്സവ വിൽപ്പനയിൽ ഓരോ മണിക്കൂറിലും വിറ്റുപോയത് 68 കോടി രൂപയുടെ സ്മാർട്ട്ഫോണുകളെന്ന് റിപ്പോർട്ട്. ആമസോണിനെ മറികടന്ന് ഫ്ലിപ്‌കാർട്ട് ഇക്കുറി വിപണി വിഹിതത്തിന്റെ 64 ശതമാനവും കൈക്കലാക്കി.