TOP NEWS| വിമാന ഇന്ധന വിലയെ ബഹുദൂരം പിന്നിലാക്കി പെട്രോളും ഡീസലും
ദില്ലി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില (Petrol, diesel price) വിമാന ഇന്ധന (Jet Fuel) വിലയേക്കാള്‍ ബഹുദൂരം മുന്നില്‍. വിമാന ഇന്ധന വിലയേക്കാള്‍ 30 ശതമാനം അധികം വിലയാണ് പെട്രോളിനും ഡീസലിനും ഉപഭോക്താക്കള്‍ നല്‍കേണ്ടത്. ഞായറാഴ്ചയും ഇന്ധന വില വര്‍ധിച്ചതോടെ ദില്ലിയില്‍ പെട്രോളിന് 105.84 രൂപയും മുംബൈയില്‍ 111. 77 രൂപയുമായി വില ഉയര്‍ന്നു. ഡീസലിന് മുംബൈയില്‍ 102.52 രൂപയാണ് ലിറ്ററിന് വില. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പെട്രോളിനും ഡീസലിനും 100 രൂപ പിന്നിട്ട് കുതിക്കുകയാണ്.