TOP NEWS| മുല്ലപെരിയാർ ഡാം തുറന്നു, 3,4 ഷട്ടറുകൾ 35 സെ.മീറ്റർ ഉയർത്തി; 2 ഷട്ടറുകളിൽ നിന്നായി 534 ഘനയടി വെള്ളം സെക്കൻഡിൽ പുറത്തേക്കൊഴുക്കുന്നു

0

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ 3, 4 സ്പിൽവേ ഷട്ടറുകൾ 35 സെന്റമീറ്റർ വീതമാണ് ഉയർത്തിയത്. രണ്ടു ഷട്ടറുകളിൽ നിന്നായി സെക്കൻഡിൽ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയാണ്. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. 2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നത്.

മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ.രാജനും ബോട്ട് മാർഗം തേക്കടി ജലാശയത്തിലൂടെ മുല്ലപ്പെരിയാറിലേക്ക് യാത്ര തിരിച്ചിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സർക്കാർ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും എടുത്തിട്ടുണ്ട് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

കേരളം സുസജ്ജമാണെന്നും എല്ലാ തയ്യാറെടുപ്പും എടുത്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട് സാഹചര്യമില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഇന്നത്തെ മഴ മുന്നറിയിപ്പിനെയും ഗൗരവമായി കാണുമെന്നും ഓറഞ്ച് അലർട്ടാണെങ്കിലും റെഡ് അലർട്ടിന്റെ തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

You might also like