TOP NEWS| കുട്ടികളെത്തുന്നു; കെട്ടിടത്തെതന്നെ പാഠപുസ്തകമാക്കി ഒരു സ്കൂള്‍
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ 418 കുട്ടികൾ തിങ്കളാഴ്ച പഠിക്കാനെത്തുമ്പോൾ സ്കൂളിന്റെ ചുവരുകൾ മുഴുവൻ മനോഹര ചിത്രങ്ങള്‍ നിറഞ്ഞിരിക്കും. അക്ഷരമാല മുതൽ പഞ്ചതന്ത്രം കഥകൾ വരെ. വന്യമൃഗങ്ങൾ മുതൽ വളർത്തുമൃഗങ്ങൾ വരെ. വാദ്യോപകരണങ്ങളും ചിത്രശലഭത്തിന്റെ ജീവിതചക്രവും പഴവർഗങ്ങളും മാന്ത്രിക ചതുരവുമെല്ലാം രണ്ടു നില കെട്ടിടം മുഴുവനായി വരച്ചുചേർത്തു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ ഓരോ പാഠഭാഗങ്ങളും ഈ ചുവരുകളിലുണ്ട്.