കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 30,000 കടന്നു

0

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 30,000 കടന്നു. ഇന്നലെ 56 മരണം റിപ്പോർട്ട് ചെയ്തു. പഴയ 652 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ആകെ മരണം 30,685 ആയി.

ഇന്നലെ 76,043 സാംപിളുകളുടെ ഫലം വന്നപ്പോൾ 7738 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5460 പേർ കോവിഡ് മുക്തരായി. ഇപ്പോൾ ചികിത്സയിലുള്ളത് 78,122 പേർ.

ഇന്നലെ പോസിറ്റീവായവർ ജില്ല തിരിച്ച്: എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂർ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂർ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസർകോട് 198.

You might also like