മുല്ലപ്പെരിയാർ ജലനിരപ്പിൽ സുപ്രീംകോടതി വിധി; നവംബർ 11 വരെ 39.5 അടി
ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് തൽക്കാലം 139.5 അടിയായി നിലനിർത്താൻ സുപ്രീം കോടതി നിർദേശിച്ചു. കേരളം, തമിഴ്നാട്, കേന്ദ്ര ജലകമ്മിഷൻ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന മേൽനോട്ട സമിതി അംഗീകരിച്ച ജലനിയന്ത്രണ മാർഗരേഖ (റൂൾ കർവ്) പ്രകാരം, നവംബർ 10 വരെ 139.5 അടിയാണ് പരമാവധി ജലനിരപ്പ്. കോടതി വീണ്ടും കേസ് പരിഗണിക്കുന്ന നവംബർ 11വരെ ഇരു സംസ്ഥാനങ്ങളും ഇത് അംഗീകരിക്കണമെന്ന് ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.