TOP NEWS| Pegasus | പെഗാസസ് സോഫ്റ്റ്വെയര്‍ കൈമാറാന്‍ അനുമതിയുള്ളത് സര്‍ക്കാരുകള്‍ക്ക് മാത്രം:ഇസ്രയേല്‍ സ്ഥാനപതി

0

പെഗാസെസ് ചാരസോഫ്റ്റ്വയെര്‍(Pegasus Spyware) സംബന്ധിച്ച  വിവരങ്ങള്‍ കൈമാറാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയില്‍ (Supreme Court) നിന്ന് രൂക്ഷ വിമര്‍ശനം ലഭിച്ചതിന് പിന്നാലെ സര്‍ക്കാരുകള്‍ക്കാണ്  പെഗാസസ് നല്‍കാറുള്ളതെന്ന് വിശദമാക്കി ഇസ്രയേല്‍ സ്ഥാനപതി (Israeli Ambassador to India). ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതിയായി പുതിയതായി നിയമനം ലഭിച്ച നൌര്‍ ഗിലോണാണ് (newly-appointed Israeli Ambassador to India Naor Gilon)ഇക്കാര്യം വിശദമാക്കിയത്. അനധികൃതമായ രീതിയില്‍ ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് രാജ്യത്ത് നടത്തുന്ന നിരീക്ഷണം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു നൌര്‍ ഗിലോണിന്‍റെ(Naor Gilon) പ്രതികരണം.

You might also like