TOP NEWS| കനത്ത മഴ; റോഡിലെ കുഴികൾ അടിയന്തരമായി നികത്താൻ നിർദേശം

0

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രധാന റോഡുകളിലെ കുഴികൾ അടിയന്തരമായി നികത്തണമെന്ന് ജില്ലാ വികസന സമിതിയോഗത്തിൽ നിർദേശം. ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ എം.എൽ.എമാരായ ഡി.കെ മുരളി, ജി. സ്‌റ്റീഫൻ , മന്ത്രി ജി.ആർ അനിലിന്റെ പ്രതിനിധി എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ പൊൻമുടി ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവ്വീസുകൾ പുനസ്ഥാപിക്കണമെന്നും നിർദേശമുയർന്നു.

You might also like