TOP NEWS| സദാചാര ഗുണ്ടായിസം തടയാൻ നിയമം നിർദ്ദേശിച്ച് നിയമ പരിഷ്കരണ കമ്മീഷൻ
മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിന് നിയമ നിർമ്മാണ ശുപാർശകളുമായി നിയമ പരിഷ്കരണ കമ്മീഷൻ. സദാചാര ഗുണ്ടായിസം തടയുന്നതിനും അപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്നവർക്ക് സംരക്ഷണം നൽകുന്നതിനുള്ള നിയമം നിർമ്മിക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.