
TOP NEWS| കുവൈത്തിൽ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ ഇനി മുൻകൂർ അപ്പോയിന്‍മെന്‍റ് ആവശ്യമില്ല
കുവൈത്തിൽ കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ ഇനി മുൻകൂർ അപ്പോയിന്‍മെന്‍റ് ആവശ്യമില്ല .സെക്കൻഡ് ഡോസ് എടുത്തു ആറുമാസം പൂർത്തിയാക്കിയവർക്ക് മിഷ്‌രിഫ് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി നേരിട്ട് കുത്തിവെപ്പെടുക്കാമെന്നും കോവിഡ് മഹാമാരിയെ അമർച്ച ചെയ്യാനുള്ള ദേശീയ യജ്ഞത്തിന്‍റെ ഭാഗമായാണ് എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു .
